Sub Lead

കോലിക്കര മുനീബ് കൊലക്കേസ്: ഒളിവില്‍ പോയ രണ്ടു പേര്‍കൂടി പിടിയില്‍

ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25)ന് കുത്തേറ്റത്.

കോലിക്കര മുനീബ് കൊലക്കേസ്: ഒളിവില്‍ പോയ രണ്ടു പേര്‍കൂടി പിടിയില്‍
X

ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി മുനീബ്(25)കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി അന്യേഷണ സംഘം അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരന്‍ കൂടിയായ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്യേഷണ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടി കൂടിയത്. ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധുവീട്ടില്‍ നിന്നും

ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25)ന് കുത്തേറ്റത്.നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ ഒന്നാം പ്രതി കോലിക്കര ഷമാസ്(20),ചാലിശ്ശേരി കാട്ടുപാടം മഹേഷ് (18),കാഞ്ഞിരത്താണി കപ്പൂര്‍ അമല്‍ ബാബു(21)എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.സംഭവത്തില്‍ ഒരാളെ കൂടി പിടി കൂടാനുണ്ട്.

എസ് പി സുജിത്ത് ദാസിന്റെ മേല്‍ നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെയും പ്രത്യേക സ്‌ക്വഡ് അംഗങ്ങളായ എസ്‌ഐ മുഹമ്മദ് റാഫി,എസ്‌ഐ പ്രമോദ്,എഎസ്‌ഐ ജയപ്രകാശ്,സീനിയര്‍ സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത്,ഹരിഹര സൂനു,ആന്റോ,എഎസ്‌ഐ സജീവ്,സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it