- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരിന് വേണ്ടി ടോം വടക്കന്‍ ശല്യപ്പെടുത്തി; അപ്പോയിമെന്റ് പോലും കൊടുത്തില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് അപ്പോയ്‌മെന്റ് കൊടുത്തിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്ക് തൃശൂരില്‍ സീറ്റ് വേണം, വാങ്ങിച്ചേ പറ്റൂ എന്നാണ്.' മുല്ലപ്പള്ളി പറഞ്ഞു.

ന്യൂഡല്‍ഹി: തൃശൂര്‍ സീറ്റിന് വേണ്ടി ടോം വടക്കന്‍ ശല്ല്യപ്പെടുത്തിയെന്നും നേരില്‍ കാണാനുള്ള അപ്പോയ്‌മെന്റ് പോലും നല്‍കിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
'ടോം വടക്കന് എങ്ങനെയാണ് ഈ മനപരിവര്‍ത്തനമുണ്ടായതെന്ന് എനിക്കറിയില്ല. രണ്ടാഴ്ച മുമ്പുവരെ എന്നെ ബന്ധപ്പെടാന്‍ വേണ്ടി എല്ലാ ശ്രമവും അദ്ദേഹം നടത്തിയിരുന്നു. എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് അപ്പോയ്‌മെന്റ് കൊടുത്തിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്ക് തൃശൂരില്‍ സീറ്റ് വേണം, വാങ്ങിച്ചേ പറ്റൂ എന്നാണ്.' മുല്ലപ്പള്ളി പറഞ്ഞു.
'അങ്ങനെയുള്ള മനുഷ്യനുണ്ടായിട്ടുള്ള പരിവര്‍ത്തനം ബൈബിളില്‍പോലും ഇത്തരമൊരു പരിവര്‍ത്തനം ഞാന്‍ വായിച്ചുകേട്ടിട്ടില്ല. വമ്പിച്ച പരിവര്‍ത്തനമാണ്. നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുമൊക്കെ നമ്മളെ പഠിപ്പിച്ചത് അദ്ദേഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രതികരണമാണ് ബിജെപിയില്‍ ചേരാന്‍ കാരണമെന്ന ടോംവടക്കന്റെ അവകാശ വാദങ്ങളെ പൊളിക്കുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളില്‍ പോലും ടോം വടക്കന്‍ തൃശൂര്‍ സീറ്റിന് വേണ്ടി ശ്രമം നടത്തിയിരുന്നെന്ന് കെ പി വിശ്വനാഥന്‍ അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു.
RELATED STORIES
ആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMTദലിതര്‍ രാഷ്ട്രീയ ശക്തിയാകണം'; സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ...
18 Jun 2025 12:56 PM GMTവയനാട് തുരങ്കപാതയ്ക്ക് അനുമതി; നിര്‍മാണോദ്ഘാടനം ജൂലായില്‍
18 Jun 2025 12:39 PM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMT