Sub Lead

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിക്ക് മുകളില്‍ തുടരുന്നു; ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിക്ക് മുകളില്‍ തുടരുന്നു; ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും
X

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിക്ക് മുകളില്‍ തുടരുകയാണ്. ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. കേന്ദ്ര ജലക്കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും രണ്ട് അംഗങ്ങള്‍ വീതമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഷട്ടറുകളുടെ പ്രവര്‍ത്തന ക്ഷമത, സ്വീപ്പേജ് ജലത്തിന്റെ അളവ് എന്നിവ സംഘം പരിശോധിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ സമിതി അംഗങ്ങള്‍ മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും.

ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.

Next Story

RELATED STORIES

Share it