Sub Lead

ട്രെയ്‌നില്‍ നിന്ന് വീണ് പരിക്കേറ്റയാളെയും ചുമലിലേറ്റി പോലിസുകാരന്‍ ഓടിയത് ഒന്നരകിലോമീറ്റര്‍

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെയും ചുമലിലേറ്റി ഒന്നരക്കിലോമീറ്റര്‍ ഓടി വാഹനത്തില്‍ എത്തിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ പൂനം ചന്ദ്ര ബില്ലറാണ് കൈയടി നേടിയത്.

ട്രെയ്‌നില്‍ നിന്ന് വീണ് പരിക്കേറ്റയാളെയും ചുമലിലേറ്റി പോലിസുകാരന്‍ ഓടിയത് ഒന്നരകിലോമീറ്റര്‍
X

ട്രെയ്‌നില്‍ നിന്ന് വീണ് പരിക്കേറ്റയാളെയും ചുമലിലേറ്റി പോലിസുകാരന്‍ ഓടിയത് ഒന്നരകിലോമീറ്റര്‍

ഭോപാല്‍: ട്രെയ്‌നില്‍ നിന്നു വീണയാളെ രക്ഷിക്കാന്‍ പോലിസുകാരന്‍ നടത്തിയ ത്യാഗത്തിന് അഭിനന്ദന പ്രവാഹം. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെയും ചുമലിലേറ്റി ഒന്നരക്കിലോമീറ്റര്‍ ഓടി വാഹനത്തില്‍ എത്തിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ പൂനം ചന്ദ്ര ബില്ലറാണ് കൈയടി നേടിയത്. പൂനത്തിന്റെ ഓട്ടം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. പൂനത്തെ ആദരിക്കാന്‍ മധ്യപ്രദേശ് ഡിജിപി ഉത്തരവിട്ടു.

മുംബൈയില്‍ നിന്നുള്ള ഭാഗല്‍പുര്‍ എക്‌സ്പ്രസില്‍ നിന്ന് ഒരാള്‍ പാളത്തിലേക്കു വീണതായ സന്ദേശം ശനിയാഴ്ച രാവിലെയാണ് ഭോപാല്‍ പൊലിസ് കണ്‍ട്രോള്‍ റൂമിലെത്തിയത്. അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പൂനവും െ്രെഡവറും സംഭവസ്ഥലത്തേക്ക് കുതിച്ചു. പക്ഷേ, പ്രദേശത്തോക്ക് റോഡില്ലാത്തതിനാല്‍ വാഹനം എത്തിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. തുടര്‍ന്ന് പാളത്തില്‍ രക്തം വാര്‍ന്നു കിടക്കുന്ന യാത്രക്കാരനെ ചുമലിലേറ്റി ഓടി വാഹനത്തിലെത്തിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ബദേനി സ്വദേശിയായ അജിത്ത്(35) ആണ് ട്രെയ്‌നില്‍ നിന്ന് വീണത്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. താന്‍ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് പൂനം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it