Sub Lead

10,000 സൈനികരെ കൂടി വിന്യസിക്കാനുള്ള നീക്കം കശ്മീരികളെ ഭീതിയിലാഴ്ത്തുമെന്ന് മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീര്‍ രാഷ്ട്രീയ പ്രശ്‌നമാണെന്നും സൈനികരെ കൊണ്ട് അതിന് പരിഹാരം കാണാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കശ്മീര്‍ നയത്തില്‍ കേന്ദ്രം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് കൂടിയായ മെഹ്ബൂബ പറഞ്ഞു.

10,000 സൈനികരെ കൂടി വിന്യസിക്കാനുള്ള നീക്കം  കശ്മീരികളെ ഭീതിയിലാഴ്ത്തുമെന്ന് മെഹ്ബൂബ മുഫ്തി
X

ശ്രീനഗര്‍: താഴ്‌വരയില്‍ കേന്ദ്ര സായുധ പോലിസിന്റെ 100 കമ്പനികളെ വിന്യസിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീര്‍ രാഷ്ട്രീയ പ്രശ്‌നമാണെന്നും സൈനികരെ കൊണ്ട് അതിന് പരിഹാരം കാണാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കശ്മീര്‍ നയത്തില്‍ കേന്ദ്രം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് കൂടിയായ മെഹ്ബൂബ പറഞ്ഞു.

പതിനായിരം സൈനികരെ കൂടി താഴ്‌വരയില്‍ വിന്യസിക്കാനുള്ള കേന്ദ്ര തീരുമാനം ആളുകള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതാണ്. കശ്മീരില്‍ സുരക്ഷാ സേനയുടെ ക്ഷാമമില്ല. സൈനിക മാര്‍ഗങ്ങളിലൂടെ പരിഹരിക്കപ്പെടാത്ത ഒരു രാഷ്ട്രീയ പ്രശ്‌നമാണ് ജമ്മു കശ്മീര്‍. കശ്മീര് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സായുധ സംഘടനകളെ നേരിടാനെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള 10,000 സൈനികരെ കൂടി ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ കേന്ദ്രം ഉത്തരവിട്ടത്.ഒരോ കമ്പനിയിലും 100 സൈനികര്‍ വീതമുള്ള 100 കമ്പനിയെയാണ് ജമ്മു കശ്മീരിലേക്ക് അയക്കുന്നത്.

സിആര്‍പിഎഫില്‍ നിന്നുള്ള 50 കമ്പനിയും, എസ്എസ്ബിയില്‍ നിന്നുള്ള 30 കമ്പനിയും, ബിഎസ്എഫ്, ഐടിബിപി എന്നീ വിഭാഗങ്ങളില്‍ നിന്നും 10 വീതം കമ്പനികളുമാണ് അതിര്‍ത്തിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഭീകര വിരുദ്ധ ശൃംഖല ശക്തിപ്പെടുത്താനും കശ്മീരിലെ ക്രമസമാധാനം സംരക്ഷിക്കാനുമാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it