Sub Lead

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ

എന്നാല്‍, നിര്‍ദേശം ജോസ് കെ മാണി പൂര്‍ണമായും അംഗീകരിച്ചില്ലെന്നും സൂചനകളുണ്ട്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ
X

കോട്ടയം: കേരള കോണ്‍ഗ്രസി(എം)ലെ ഭിന്നതയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ധാരണയിലെത്തി. പ്രസിഡന്റ് പദവി ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ പങ്കിടും. ധാരണയനുസരിച്ച് ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിനു ലഭിക്കും. തിരുവനനന്തപുരത്ത് യുഎഡിഎഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. എന്നാല്‍, നിര്‍ദേശം ജോസ് കെ മാണി പൂര്‍ണമായും അംഗീകരിച്ചില്ലെന്നും സൂചനകളുണ്ട്. ഇരുവിഭാഗങ്ങളും ധാരണയാവാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ക്വാറം തികയാത്തതിനാല്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 11നാണു തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ തിരഞ്ഞെടുപ്പില്‍ ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചതിനാല്‍ ഇത്തവണത്തെ യോഗത്തിന് ക്വാറം ബാധകമാവില്ല. ഭരണം തീരാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ യുഡിഎഫിലെ ധാരണ പ്രകാരം കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റ് പദവി ഒഴിഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്. ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ വെവ്വേറെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ഇരുവിഭാഗവുമായും ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം നിര്‍ദേശിച്ചത്.ന്നിട്ടിറങ്ങിയത്.

Next Story

RELATED STORIES

Share it