World

2025ല്‍ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു

2025ല്‍ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു
X

ന്യൂഡല്‍ഹി: 2025ല്‍ യുഎസില്‍ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 3,155 പൗരന്മാരെയാണ് യുഎസ് 2025 നവംബര്‍ 21 വരെ നാടുകടത്തിയിട്ടുള്ളത്.കഴിഞ്ഞ വര്‍ഷങ്ങളിലും യുഎസില്‍ നിന്നും നാടുകടത്തപ്പെട്ടവരുടെ കണക്കും കേന്ദ്രം പുറത്തുവിട്ടു. 2024ല്‍ 1368 പേരെയും 2023ല്‍ 617 പേരെയുമാണ് നാടുകടത്തിയത്.

'ഡോങ്കി റൂട്ട്' എന്ന് വിളിക്കപ്പെടുന്ന മാര്‍ഗത്തിലൂടെ അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയെന്ന കാര്യം ശരിയാണോയെന്നും അങ്ങനെയാണെങ്കില്‍ യുഎസില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ യുഎസ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിനോട് ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് വിദേശകാര്യ സഹ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.




Next Story

RELATED STORIES

Share it