- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം പുരസ്‌കാരം എ പി കുഞ്ഞാമുവിന്

കോഴിക്കോട്: എംഎന്‍ സത്യാര്‍ത്ഥി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 12ാമത് എംഎന്‍ സത്യാര്‍ത്ഥി പുരസ്‌കാരം പ്രശസ്ത വിവര്‍ത്തകനും ഗ്രന്ഥരചയിതാവും പത്രാധിപരുമായ എ പി കുഞ്ഞാമുവിന്. പി വല്‍സല, ഡോ. ആര്‍സു, വി ടി മുരളി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള വിവര്‍ത്തന രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം എന്‍ സത്യാര്‍ത്ഥി അനുസ്മരണ ദിനമായ ജൂലൈ നാലിന് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും നടക്കും.
കോഴിക്കോട് കുന്ദമംഗലം ആരാമ്പ്രം സ്വദേശിയായ എ പി കുഞ്ഞാമു കനറാബാങ്കില്‍ നിന്നു വിരമിച്ച ശേഷം അഭിഭാഷകനായി എന്റോള്‍ ചെയ്തു. 'പാഠഭേദം' മാസികയുടെ എഡിറ്ററാണ്. എഐബിഇഎ ദേശീയ നേതൃനിരയിലും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാല്‍ക്കം എക്‌സ്(അലക്‌സ് ഹാലി), ഇന്ത്യയുടെ സാമ്പത്തിക ചരിത്രം(ബിപിന്‍ ചന്ദ്ര), പഞ്ചകന്യകള്‍, ദ്രൗപദി, നോണ്‍വെജ് പശുവും മറ്റു കഥകളും(മൂന്നും മഹാശ്വേതാദേവിയുടേത്), ഡല്‍ഹിയിലേക്കുള്ള തീവണ്ടി(ദേവി ഭാരതി), വിശ്വാസ്യതയുടെ ഓര്‍മക്കുറിപ്പുകള്‍(സോമനാഥ് ചാറ്റര്‍ജി), വിജയത്തിലേക്കുള്ള ജീവിത മൂല്യങ്ങള്‍, വിടരേണ്ട മൊട്ടുകള്‍ (രണ്ടും എപിജെ അബ്ദുല്‍ കലാം), നോബേല്‍ കഥകള്‍, ഇസ് ലാമും വര്‍ത്തമാനകാലവും (അസ്‌കര്‍അലി എന്‍ജിനീയര്‍), കോവളം: വിനോദ സഞ്ചാരത്തിന്റെ വിലാപഗീതം(ടിജെ ജേക്കബ്), ടിപ്പുവിന്റെ കരവാള്‍(ഭഗ് വാന്‍ ഗിദ്വാനി-രണ്ടും തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ചത്) തുടങ്ങിയവയാണ് എ പി കുഞ്ഞാമുവിന്റെ ശ്രദ്ധേയമായ വിവര്‍ത്തന കൃതികള്‍.
MN Satyarthi Award goes to AP Kunjamu
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















