Sub Lead

അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എയുടെ ട്രെയിന്‍ യാത്ര; വിവാദം

ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ എംഎല്‍എ ഗോപാല്‍ മണ്ഡല്‍ ആണ് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്.

അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എയുടെ ട്രെയിന്‍ യാത്ര; വിവാദം
X

പട്‌ന: അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര നടത്തിയ എംഎല്‍എയുടെ നടപടി വിവാദത്തില്‍. ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ എംഎല്‍എ ഗോപാല്‍ മണ്ഡല്‍ ആണ് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്.

വ്യാഴാഴ്ച രാത്രി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് എംഎല്‍എ അര്‍ധനഗ്നനായി യാത്ര ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കോച്ച് എ 1 കംപാര്‍ട്‌മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. ട്രെയിനിലെ സഹയാത്രികര്‍ ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ അവരോട് തട്ടിക്കയറി. അവരെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും വെടിവെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

'അടിവസ്ത്രം ധരിച്ചു നടന്നത് എംഎല്‍എയാണ് എന്നറിയാതെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ക്ഷുഭിതനായ എംഎല്‍എ തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞതായി' ട്രെയിന്‍ യാത്രക്കാരനായ പ്രഹ്ലാദ് പറഞ്ഞു.

അതേസമയം, താന്‍ പ്രമേഹരോഗിയാണെന്നും യാത്രക്കിടെ വയറിന് അസുഖം ബാധിച്ചതിനാല്‍ ശൗചാലയത്തില്‍ പോകാനാണ് അടിവസ്ത്രം മാത്രം ധരിച്ചതെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. എന്നാല്‍, പൊതുസ്ഥലത്ത് മോശമായി പെരുമാറിയ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍ജെഡി.

Next Story

RELATED STORIES

Share it