Sub Lead

ലോറിയിലും ഓട്ടോയിലും വോട്ടിങ് യന്ത്രങ്ങള്‍; വീഡിയോകള്‍ വൈറലാവുന്നു

രാഷ്ട്രീയമായി നിര്‍ണായക ശക്തികേന്ദ്രമാവുന്ന ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍, ചന്ദൗലി, ദോമരിയാഗഞ്ച്, ഝാന്‍സി എന്നിവിടങ്ങളിലാണ് ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ന്നത്. ഇതിന്റെ വീഡിയോകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ലോറിയിലും ഓട്ടോയിലും വോട്ടിങ് യന്ത്രങ്ങള്‍; വീഡിയോകള്‍ വൈറലാവുന്നു
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാഷ്ട്രീയമായി നിര്‍ണായക ശക്തികേന്ദ്രമാവുന്ന ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍, ചന്ദൗലി, ദോമരിയാഗഞ്ച്, ഝാന്‍സി എന്നിവിടങ്ങളിലാണ് ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ന്നത്. ഇതിന്റെ വീഡിയോകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പഞ്ചാബില്‍നിന്ന് എന്ന പേരില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകയാണ് വീഡിയോ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍, ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വോട്ടിങ് മെഷീനുകള്‍ സ്ഥാനാര്‍ഥികളെ അറിയിക്കാതെ കൊണ്ടുവന്നുവെന്ന് ഒരു പ്രവര്‍ത്തകന്‍ ആരോപിച്ചു. ഗാസിപൂരില്‍ വോട്ടിങ് മെഷീനുകള്‍ മാറ്റിവച്ചതായി മഹാസഖ്യ സ്ഥാനാര്‍ഥി അഫ്‌സല്‍ അന്‍സാരി ആരോപിച്ചു.

ബിഹാറിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂമിനു സമീപത്തുനിന്ന് ഒരുലോറി ഇവിഎമ്മുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. രാത്രി വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച റൂമിന് പുറത്ത് ബിഎസ്പി സ്ഥാനാര്‍ഥി കുത്തിയിരിപ്പ് സമരവും ആരംഭിച്ചിരുന്നു. വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീഡിയോകള്‍ പുറത്തുവന്നത്.

Next Story

RELATED STORIES

Share it