Sub Lead

'ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സച്ചാര്‍ റിപ്പോര്‍ട്ട് തള്ളുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല'; സംസ്ഥാന സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കുന്നതായി മുസ് ലിംലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സച്ചാര്‍ റിപ്പോര്‍ട്ട് തള്ളുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല;  സംസ്ഥാന സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കുന്നതായി മുസ് ലിംലീഗ്
X

മലപ്പുറം: മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനുള്ള ശുപാര്‍ശകളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്നും അത് പൂര്‍ണമായും നടപ്പാക്കണമെന്നും മുസ് ലിംലീഗ് നേതാക്കള്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനുള്ള ശുപാര്‍ശകളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. അത് പൂര്‍ണമായും നടപ്പാക്കണം. അതിന്റെ ഗുണഫലങ്ങള്‍ എല്ലാം മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ടതാണ്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി മറ്റ് പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കൂട്ടിക്കുഴയ്ക്കുന്ന സമീപനം ശരിയല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് അനാവശ്യമായ ഭിന്നത ഉണ്ടാക്കുകയാണ്. പാലൊളി കമ്മീഷന്‍ തന്നെ ആവശ്യമില്ലാത്ത ഒന്നായിരുന്നു. നൂറ് ശതമാനം മുസ്‌ലിം സമുദായത്തിന് അര്‍ഹമായ വിഷയം ചര്‍ച്ചയ്ക്ക് വച്ച് പ്രശ്‌നമാക്കി. 80:20 എന്ന സമീപനമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടിയാണ് അത് നടപ്പാക്കണം, മറ്റ് സമുദായങ്ങള്‍ വേറെ പദ്ധതി രൂപീകരിക്കുന്നതില്‍ പ്രശ്‌നമില്ല. ഈ നിലപാട് സ്വീകരിക്കണമെന്നാണ് യുഡിഎഫിലും, മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും, സര്‍വകക്ഷിയോഗത്തിലും മുസ്‌ലിം ലീഗ് വ്യക്തമാക്കിയത്. അതില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു.

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ചര്‍ച്ചയാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ്‌ലിം വിഭാഗത്തിനുള്ളതാണ് എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോഴും ഇക്കാര്യമാണ് വ്യക്തമാക്കിയത്. മറ്റ് വിഷയങ്ങള്‍ അദ്ദേഹം വിശദീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ദേശീയ തലത്തില്‍ തന്നെ മുസ്‌ലിം സമൂഹത്തെ സാമൂഹിക സാമ്പത്തിക രംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരിക ലക്ഷ്യമിട്ടുള്ളതാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. സര്‍ക്കാരുകള്‍ ഇതൊന്നും ചെയ്യുന്നില്ല. കേരളത്തിലെ ഇടത് സര്‍ക്കാറും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Next Story

RELATED STORIES

Share it