എല്‍ ചാപ്പോയ്ക്ക് ജീവപര്യന്തം തടവ്; 30 വര്‍ഷം അധികതടവും അനുഭവിക്കേണ്ടി വരും

മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പത്ത് കേസുകളിലാണ് എല്‍ ചാപോ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷം അധിക തടവും എല്‍ ചാപോ അനുഭവിക്കേണ്ടി വരും.

എല്‍ ചാപ്പോയ്ക്ക് ജീവപര്യന്തം തടവ്; 30 വര്‍ഷം അധികതടവും അനുഭവിക്കേണ്ടി വരും

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് എല്‍ ചാപോ ഗുസ്മാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പത്ത് കേസുകളിലാണ് എല്‍ ചാപോ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷം അധിക തടവും എല്‍ ചാപോ അനുഭവിക്കേണ്ടി വരും.

നേരത്തെ തടവ് ശിക്ഷ അനുഭവിക്കവേ 2016ല്‍ എല്‍ ചാപോ തുരങ്കമുണ്ടാക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ അദ്ദേത്തെ പൊലീസ് പിടികൂടിയിരുന്നു. 2017ല്‍ അമേരിക്കയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.

മെക്‌സിക്കോയിലെ പ്രധാന കഞ്ചാവ് വളര്‍ത്തു കേന്ദ്രങ്ങളിലൊന്നായ ലാ തുനയിലാണ് എല്‍ ചാപോ ജനിച്ചതും വളര്‍ന്നതും. ലഹരികടത്തില്‍ നിന്ന് കോടികളുടെ സമ്പാദ്യമാണ് എല്‍ ചാപ്പോ ഉണ്ടാക്കിയത്. ഫോബ്‌സ് മാഗസിന്റെ ലോകത്ത് ഏറ്റവും ശക്തരായവരുടെ പട്ടികയില്‍ 2009 മുതല്‍ ഇദ്ദേഹമുണ്ട്.

RELATED STORIES

Share it
Top