- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം സി ഖമറുദ്ദീന് എംഎല്‍എയായി തുടരാന്‍ അര്‍ഹതയില്ല: എസ് ഡിപിഐ

കാസര്‍കോഡ്: ജ്വല്ലറി കച്ചവടത്തിന്റെ പേരില്‍ നൂറുകണക്കിന് ആളുകളില്‍ നിന്നു നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച എം സി ഖമറുദ്ദീന് എംഎല്‍എയായി തുടരാന്‍ അര്‍ഹതയില്ലെന്ന് എസ് ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളേണ്ട ജനപ്രതിനിധി സമൂഹത്തെയും നിക്ഷേപകരേയും കബളിപ്പിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ സ്വധീനം സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും മതപരിവേഷം നല്‍കി ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നവരെ സമൂഹം കരുതിയിരിക്കണം. വഖ്ഫ് ഭൂമിയില്‍ നിന്ന് തുടങ്ങി തട്ടിപ്പുകളുടെ തുടര്‍ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ധാര്‍മികതയില്ലാതെ സ്വന്തം താല്‍പര്യത്തിനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ പൊതുരംഗത്തുനിന്ന് മാറ്റി നിര്‍ത്താന്‍ പൊതു സമൂഹം തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, സെക്രട്ടറി അബ്ദുല്ല ഏരിയാല്‍ സംസാരിച്ചു.
MC Khamaruddin not eligible to continue as MLA: SDPI
RELATED STORIES
ബണ്ട്വാലില് യുവാവിന് കുത്തേറ്റു
16 May 2025 6:21 PM GMTയുഎസ് സഹായം വെട്ടിക്കുറച്ചു; ആഫ്രിക്കയില് നിരവധി കുട്ടികള്...
16 May 2025 5:38 PM GMTറാപ്പര് വേടനെതിരെ വിദ്വേഷപ്രസംഗം; കേസരി പത്രാധിപര് എന്‍ ആര്...
16 May 2025 5:37 PM GMTവനം വകുപ്പിന്റെ അനീതി അവസാനിപ്പിക്കണം; സര്ക്കാര് ഇരട്ടത്താപ്പ് ജനം...
16 May 2025 5:05 PM GMTയുവാവിനെ ആളുമാറി മര്ദ്ദിച്ച ഏഴംഗ സംഘം പിടിയില്
16 May 2025 4:57 PM GMTപിഎഫില് നിന്ന് മൂന്നു ലക്ഷമെടുക്കാന് ഒരു ലക്ഷം കൈക്കൂലി;...
16 May 2025 4:52 PM GMT