Sub Lead

നടു റോഡില്‍ ഉറുമി വീശി കല്ല്യാണപ്പെണ്ണ്; കയ്യടിച്ച് നാട്ടുകാര്‍ (വീഡിയോ)

കല്യാണ വസ്ത്രത്തിലായിരുന്നു പുതുപ്പെണ്ണിന്റെ അഭ്യാസ പ്രകടനം. തൂത്തുകുടിയിലാണ് സംഭവം. 22 വയസുള്ള പി നിഷയാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ ഉറുമി വീശിയും വടി വീശിയും നാട്ടുകാരെയും ബന്ധുക്കളെയും അമ്പരപ്പിച്ചത്.

നടു റോഡില്‍ ഉറുമി വീശി കല്ല്യാണപ്പെണ്ണ്; കയ്യടിച്ച് നാട്ടുകാര്‍ (വീഡിയോ)
X

ചെന്നൈ: തമിഴ്‌നാട്ടില്‍ നടുറോഡില്‍ കല്യാണപ്പെണ്ണ് നടത്തിയ ആയോധനാകലാ പ്രകടനം വൈറലായി. വിവിധ തരത്തിലുള്ള ആയോധന കലകളുമായാണ് 22കാരിയായ കല്ല്യാണപ്പെണ്ണ് നാട്ടുകാരുടെ മനംകവര്‍ന്നത്.

കല്യാണ വസ്ത്രത്തിലായിരുന്നു പുതുപ്പെണ്ണിന്റെ അഭ്യാസ പ്രകടനം. തൂത്തുകുടിയിലാണ് സംഭവം. 22 വയസുള്ള പി നിഷയാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ ഉറുമി വീശിയും വടി വീശിയും നാട്ടുകാരെയും ബന്ധുക്കളെയും അമ്പരപ്പിച്ചത്.

പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് ഓര്‍മ്മിപ്പിക്കാനാണ് അഭ്യാസ പ്രകടനം നടത്തിയതെന്ന് നിഷ പറയുന്നു. അനായാസമായാണ് യുവതി ഉറുമി വീശിയത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. റോക്ക്സ്റ്റാര്‍ വധു എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോയുടെ പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പെണ്‍കുട്ടികള്‍ ഉറുമി ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും സുപ്രിയ സാഹു പറഞ്ഞു.

Next Story

RELATED STORIES

Share it