Sub Lead

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സമീപത്തെ വീടിന്റെ സ്റ്റെയര്‍ കേസിന് വിള്ളല്‍; പ്രതിഷേധവുമായി സമീപവാസികള്‍

ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേര്‍ന്ന ഇരുനില കെട്ടിട്ടം നിലപതിച്ചപ്പോള്‍ വിള്ളല്‍ വീണെന്നാണ് പരാതി. നെട്ടൂര്‍ തട്ടേക്കാട് ഹരിയുടെ വീടിന്റെ സ്റ്റെയര്‍കേസിനാണ് വിള്ളല്‍ വീണത്. ഇതു വരെ കേള്‍ക്കാത്ത ഉഗ്രശബ്ദമായിരുന്നുവെന്നും വീടിന് കുലുക്കം അനുഭവപ്പെട്ടതായും ഹരി പറഞ്ഞു. ആല്‍ഫ സെറിന്‍ ഫ്ളാറ്റിന്‍രെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീടിന് വിള്ളല്‍ വീണതായി പരിസരവാസികള്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ചെയര്‍പേഴ്സണ്‍ എത്തി പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സമീപത്തെ വീടിന്റെ സ്റ്റെയര്‍ കേസിന് വിള്ളല്‍; പ്രതിഷേധവുമായി സമീപവാസികള്‍
X

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചതോടെ സമീപ പ്രദേശങ്ങളിലെ വീടുകള്‍ അപകട ഭീഷണിയില്‍.സമീപത്തെ വീടിന്റെ സ്റ്റെയര്‍ കേസിനു വിളളല്‍ വീണു.ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേര്‍ന്ന ഇരുനില കെട്ടിട്ടം നിലപതിച്ചപ്പോള്‍ വിള്ളല്‍ വീണെന്നാണ് പരാതി. നെട്ടൂര്‍ തട്ടേക്കാട് ഹരിയുടെ വീടിന്റെ സ്റ്റെയര്‍കേസിനാണ് വിള്ളല്‍ വീണത്. ഇതു വരെ കേള്‍ക്കാത്ത ഉഗ്രശബ്ദമായിരുന്നുവെന്നും വീടിന് കുലുക്കം അനുഭവപ്പെട്ടതായും ഹരി പറഞ്ഞു.

ആല്‍ഫ സെറിന്‍ ഫ്ളാറ്റിന്‍രെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീടിന് വിള്ളല്‍ വീണതായി പരിസരവാസികള്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ചെയര്‍പേഴ്സണ്‍ എത്തി പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു. ആല്‍ഫ സെറിന്‍ ഇരട്ട കെട്ടിടത്തിന് സമീപത്തെ താമസക്കാരിയായ ഹര്‍ഷമ്മയുടെ വീട്ടിന് സമീപത്തേക്ക് ഫ്ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം തെറിച്ചുവീണു. കഴിഞ്ഞ ദിവസം ഇവരുടെ പേരക്കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫ്ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം മുറ്റത്തേക്ക് തെറിച്ചുവീണത്.

47 വീടുകളാണ് ഈ പരിസരത്ത് ഉള്ളത്. ഇതില്‍ 13 വീടുകള്‍ 15 മീറ്റര്‍ ചുറ്റളവിലാണ്. ഈ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് സുരക്ഷയടക്കം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടികളൊന്നും ഇതുവരെയായിട്ടില്ല. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലം സന്ദര്‍ശിക്കാന്‍ നഗരസഭ ചെയര്‍പേഴ്സനടക്കമുള്ളവരെത്തി. തുടര്‍ന്നാണ് സ്വിമ്മിംഗ് പൂള്‍ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെച്ചത്. പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാതെ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് പരിസരവാസികളുടെ മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it