Big stories

എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്

എസ്എസ്എല്‍സി: വിജയശതമാനം 99.69;   71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
X

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ 0.01 കുറവാണ് രേഖപ്പെടുത്തിയത്. 71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ്-99.92. ഏറ്റവും അധികം എ പ്ലസ് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്.

ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരത്താണ്-99.08%. 71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്-100%. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവുമെന്നും മാര്‍ക്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും. മെയ് 28 മുതല്‍ ജൂണ്‍ ആറ്‌വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷയെഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വൈകീട്ട് നാല് മുതല്‍ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും.

പരീക്ഷാഫലം അറിയാന്‍

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

Next Story

RELATED STORIES

Share it