Sub Lead

പ്രമുഖ സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പ്രമുഖ സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
X
മുംബൈ: പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവന്‍(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മലയാളം, ഹിന്ദി ഭാഷകളിലായി 20ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. 1997ല്‍ സണ്ണി ഡിയോള്‍ നായകനായ 'സോര്‍' എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എ ആര്‍ റഹ്മാനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത് സംഗീത് ശിവനാണ്. 2012ല്‍ റിലീസ് ചെയ്ത് ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചു. 2017ല്‍ ഇ എന്ന ചിത്രം നിര്‍മിച്ചു. പരേതനായ പ്രശസ്ത ഫോട്ടോഗ്രഫര്‍ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Next Story

RELATED STORIES

Share it