Top

You Searched For "marad flat "

മരടിലെ നിരോധനാജ്ഞ ലംഘനം; ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

13 Jan 2020 5:39 PM GMT
മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ ബിജു പങ്കജ്, കാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് പനങ്ങാട് പോലിസ് കേസെടുത്തത്

മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ 75,000 ടണ്ണിലധികം; പൊടി ശ്വസിച്ച് ജനങ്ങള്‍ വലയുന്നു

13 Jan 2020 4:17 AM GMT
ശനി,ഞായര്‍ ദിവസങ്ങളിലായി ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ മുതല്‍ മരട് പ്രദേശത്തെ അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന് നേരിയ രീതിയില്‍ ശമനം വന്നിട്ടുണ്ടെന്നല്ലാതെ പൂര്‍ണമായും മുക്തമായിട്ടില്ല. പൊടി നിറഞ്ഞ വായു ശ്വസിച്ച് ഇപ്പോള്‍ തന്നെ പ്രദേശവാസികള്‍ക്ക് പനിയും ജലദോഷവും പിടിപെടാന്‍ തുടങ്ങികഴിഞ്ഞു.ശ്വാസകോശ രോഗികളാണ് ഏറെ വലയുന്നത്.പ്രദേശത്തെ ജനങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് വെള്ളം ഉപയോഗിച്ച് റോഡിലും മറ്റുമുളള പൊടിപടലങ്ങള്‍ കഴുകി കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.അഗ്നിശമന സേനയുടെ സഹായത്തോടെ പൊടികഴുകി കളയാനുള്ള നീക്കവും നഗരസഭ നടത്തുന്നുണ്ട്. പ്രദേശത്തെ മരങ്ങള്‍ പോലും പൊടിയില്‍ കുളിച്ചു നില്‍ക്കുന്നതിനാല്‍ ചെറിയ കാറ്റു വീശുമ്പോള്‍ പോലും ഇവ പറന്ന് അന്തരീക്ഷത്തില്‍ നിറയുകയാണ്

ജെയിന്‍ കോറല്‍ കോവിലെ സ്‌ഫോടനം വിജയകരം; സമീപത്തുള്ള വീടുകള്‍ സുരക്ഷിതമെന്ന് കലക്ടറും ഐജിയും

12 Jan 2020 6:44 AM GMT
കൃത്യമായി കോംപൗണ്ടിനുള്ളില്‍ തന്നെ ഫ്‌ളാറ്റു സമുച്ചയം വീഴ്ത്താന്‍ കഴിഞ്ഞു.ഒരു അവശിഷ്ടം പോലും സമീപത്തുള്ള കായലില്‍ പതിച്ചിട്ടില്ല.സമീപത്തുള്ള ഒരു വീടിനും നാശം സംഭവിച്ചിട്ടില്ലെന്നും കോംപൗണ്ടിനുള്ളില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫിസിനു പോലും കേട് സംഭവിച്ചില്ല.പൂര്‍ണമായും വിജയകരമായ സ്‌ഫോടനമായിരുന്നു നടന്നത്.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: പ്രതീക്ഷിച്ച ആഘാതം ഉണ്ടായില്ല; ആശ്വസത്തോടെ സമീപവാസികള്‍

11 Jan 2020 3:13 PM GMT
ഇന്നലെ രണ്ടാമതായി തകര്‍ത്ത ആല്‍ഫ സെറിന്റെ രണ്ടു ടവറുകള്‍ക്ക് സമീപമായാണ് ഏറ്റവും കൂടുതല്‍ വീടുകളും താമസക്കാരുമുണ്ടായിരുന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ 148 കെട്ടിടങ്ങള്‍, ഇതില്‍ 37 എണ്ണവും അമ്പത് മീറ്റര്‍ ചുറ്റളവിലായിരുന്നു. ആല്‍ഫയുടെ മതിലിനോട് ചേര്‍ന്ന് മാത്രം ആറിലേറെ വീടുകളുണ്ടായിരുന്നു. ആല്‍ഫയുടെ ഇരട്ട ടവറുകള്‍ തകര്‍ത്തതോടെ സമീപ പ്രദേശം പൊടിപടലങ്ങള്‍ കൊണ്ട് മൂടപ്പെട്ടെങ്കിലും കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിക്കാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതേസമയം സ്ഫോടനത്തിന്റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങളടക്കം സമീപത്തെ വീടുകളില്‍ പതിച്ചു. ആല്‍ഫക്ക് തൊട്ട് സമീപത്തുണ്ടായിരുന്ന യത്തീംഖാനയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

മരട് ഫ്‌ലാറ്റ് നിലംപൊത്തി സുരക്ഷിതമായി; എന്നാല്‍...

11 Jan 2020 10:59 AM GMT
വൻകെട്ടിടങ്ങൾ നിയന്ത്രിതസ്ഫോടനത്തിലൂടെ തകർത്തപ്പോൾ പരാജയപ്പെട്ട നിരവധി സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ട്. അമേരിക്കയും ചൈനയും പോലും പരാജയപ്പെട്ട ചരിത്രക്കാഴ്ചകൾ

മരടിലെ ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും നാളെ പൊളിക്കും

11 Jan 2020 9:55 AM GMT
നാളെ ആദ്യം തകര്‍ക്കുന്നത് ജെയിന്‍ കോറല്‍ കോവാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക.രണ്ടു ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. എന്നിരുന്നാലും സമീപത്ത് വീടുകള്‍ ഉണ്ട്. ഇന്ന് നടന്ന ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുമ്പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരങ്ങള്‍ തന്നെയായിരിക്കും നാളെ യും സ്വീകരിക്കുക.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിക്കും

മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി; സ്‌ഫോടന സമയത്തെ പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐ ഐ ടി സംഘം എത്തും

4 Jan 2020 5:28 AM GMT
ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഈ മാസം 11, 12 തിയതികളിലായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്. 11 ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നിവയും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും ആണ് പോളിക്കുന്നത്. ഇതു പ്രകാരം ഹോളി ഫെയ്ത് എച്ച് ടു ഒ യിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയിരിക്കുന്നത്. വിദേശത്ത് നിന്നടക്കം എത്തിയിട്ടുള്ള വിദഗ്ദരുടെ നേതൃത്വത്തിലാണ് സ്‌ഫോടക വസ്തക്കുള്‍ നിറയ്ക്കുന്നത്.ഇതിന്റെ മുന്നോടിയായി ഫ്‌ളാറ്റിനു സമീപം വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് മണ്ണ് പരിശോധിക്കും; പൈപ്പുകളിലൂടെയുള്ള ഇന്ധന വിതരണം നിര്‍ത്തും

26 Dec 2019 12:17 PM GMT
മണ്ണിന്റെ ബലം പരിശോധി്ച്ചതിനു ശേഷം മാത്രമെ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയുള്ളു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പൈപ്പുകളിലൂടെയുള്ള ഇന്ധന വിതരണവും നിര്‍ത്തിവെയ്ക്കും. ഈ ഭാഗത്തെ ഐഒസിയുടെ ഇന്ധന വിതരണ പൈപ്പുകളില്‍ വെള്ളം നിറയ്ക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒപ്പം പൈപ്പുകള്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് മൂടുകയും ചെയ്യും.ജനുവരി 11, 12 തിയതികളിലാണ് നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനം വഴി പൊളിക്കുക

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ജനുവരി 11ന് ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത് എച്ച് ടു ഒ;പിന്നാലെ ആല്‍ഫ സെറിന്‍

26 Dec 2019 6:11 AM GMT
ജനുവരി 11 ന് രാവിലെ 11ന് പൊളിക്കാന്‍ തുടങ്ങും. ഹോളി ഫെയ്ത്ത് ഫളാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക.ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ആല്‍ഫ സെറീനും പൊളിക്കും. 12ന് രാവിലെ 11ന് ഗോള്‍ഡന്‍ കായലോരവും ഉച്ചകഴിഞ്ഞ് രണ്ടിന് ജെയ്ന്‍ കോറല്‍കോവും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ നിലംപതിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ അറിയിച്ചു

മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഉന്നതതലയോഗം ഇന്ന് പുരോഗതി വിലയിരുത്തും

18 Nov 2019 5:00 AM GMT
ഫ്‌ളാറ്റുകള്‍ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: നിര്‍മാതാവും ഉദ്യോഗസ്ഥരും റിമാന്‍ഡില്‍

16 Oct 2019 10:07 AM GMT
ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റു ചെയ്ത ഹോളി ഫെയ്ത് ഫ്ളാറ്റ് നിര്‍മാണ കമ്പനിയുടെ എം ഡി സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് മൂന്നു ദിവസത്തേയക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റു ചെയ്തത്.തീരദേശ പരിപാലന നിയമ ലംഘനമാണെന്ന് അറിഞ്ഞിട്ടും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കി.അനുമതി നല്‍കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ബോധമുണ്ടായിട്ടും അവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു

മരടിലെ പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ ശരത് ബി സര്‍വ്വാതെ സന്ദര്‍ശിച്ചു; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍

11 Oct 2019 8:35 AM GMT
ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉപദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വ്വാതെ എത്തിയിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച്ടു ഒ, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും ഫ്്‌ളാറ്റൂകള്‍ പരിശോധിച്ചു.ഇവരുടെമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ കമ്പനി പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുകയെന്നാണ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.പൊളിക്കുന്നതിനായി സ്‌ഫോടനം നടത്തുമ്പോള്‍ സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്

മരട് ഉടമകള്‍ക്കുള്ള നഷ്ട പരിഹാരം: സമിതിയുടെ ആദ്യയോഗം ഇന്ന്

10 Oct 2019 4:25 AM GMT
രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നല്‍കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും.

മരട് ഫ്‌ലാറ്റ്: സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി

12 Sep 2019 12:24 PM GMT
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സെപ്റ്റംബര്‍ 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത ഹാജരായേക്കും.
Share it