Sub Lead

മന്‍സൂര്‍ കൊലക്കേസ്: അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്, രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്റെ രേഖകളും ശേഖരിക്കും.

മന്‍സൂര്‍ കൊലക്കേസ്: അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്, രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം
X

പാനൂര്‍: മന്‍സൂര്‍ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവ് ശേഖരണം തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പര്‍ജന്‍ കുമാറും അന്വേഷണ ഉദ്യോഗസ്ഥന്‍ പി വിക്രമനും ഇന്നലെ ഉച്ച കഴിഞ്ഞ് പാനൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊലപാതകം നടന്ന സ്ഥലവും മന്‍സൂറിന്റെ വീടും സംഘം സന്ദര്‍ശിച്ചു. മുഹ്‌സിനോട് വിശദമായി സംസാരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്റെ രേഖകളും ശേഖരിക്കും.

കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നുണ്ട്. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് യുഡിഎഫ് ആരോപണം.

അതേസമയം, കേസില്‍ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം, ഡിവൈഎഫ്‌ഐ നേതാവ് എന്നിങ്ങനെയുള്ള നേതാക്കള്‍ ഉള്‍പെട്ട സാഹചര്യത്തില്‍ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങുകയാണ് സിപിഎം.

ഇന്ന് ഉച്ചയ്ക്ക് കടവത്തൂര്‍ മുതല്‍ പെരിങ്ങത്തൂര്‍ വരെ സമാധാന സന്ദേശയാത്ര നടത്തും. മന്ത്രി ഇ പി ജയരാജനും ജില്ലാസെക്രട്ടറി എം വി ജയരാജനും പി ജയരാജനും പങ്കെടുക്കും. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാരോപിച്ചിക്കുന്ന സിപിഎം 13,14,15 തീയതികളില്‍ ഗൃഹസന്ദര്‍ശനവും നടത്തും. അതേസമയം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it