Big stories

മംഗളൂരു വെടിവയ്പ്: കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്

പി സി അബ്ദുല്ല

മംഗളൂരു വെടിവയ്പ്: കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്
X

മംഗളൂരു: കഴിഞ്ഞ മാസം 19ന് മംഗളരുവില്‍ പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാനും വെടിവയ്പ് സംബന്ധിച്ച് പോലിസിന് ലഭിച്ച മുഴുവന്‍ പരാതികളും ഹാജരാക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജെഡിഎസ് നേതാവ് ഇഖ്ബാല്‍, സുള്ള്യ പഞ്ചായത്തംഗം ഇഖ്ബാല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഹരജി ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് റാലി സംഘടിപ്പ ഡിസംബര്‍ 19ന് പോലിസ് നടത്തിയ വെടിവയ്പില്‍ അബ്ദുല്‍ ജലീല്‍, നൗഷീദ് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. പ്രകോപനം സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത പോലിസ് നരനായാട്ടാണ് നടത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. റാലിക്ക് മുന്നോടിയായി 144 പ്രഖ്യാപിച്ച പോലിസ് സംഭവങ്ങളെത്തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. വെടിവയ്പില്‍ കൊല്ലപ്പെട്ട യുവാക്കളെ വരെ ഉള്‍പ്പെടെ പോലിസ് സ്‌റ്റേഷന്‍ ആക്രമണം, പോലിസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി കേസെടുത്തിരുന്നു. പോലിസിനൊപ്പം സംഘപരിവാര്‍ ഗുണ്ടകള്‍ 'പ്രൈവറ്റ് ആര്‍മി'യായി അക്രമങ്ങളില്‍ പങ്കാളികളായതായി ഇരകളുടെ കുടുംബങ്ങളെയു പോലിസ് അക്രമത്തില്‍ പരിക്കേറ്റവരെയും സന്ദര്‍ശിച്ച ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വാരം മംഗളരുവില്‍ തെളിവെടുപ്പ് നടത്താനെത്തിയ ജസ്റ്റിസ് ഗോപാല്‍ ഗൗഢയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ട്രൈബ്യൂണല്‍ സംഘത്തെ വാര്‍ത്താസമ്മേളനം പോലും നടത്താന്‍ പോലിസ് അനുവദിച്ചിരുന്നില്ല. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകള്‍ ചേര്‍ന്ന മംഗളൂരു സെന്‍ട്രല്‍ മുസ്‌ലിം ജമാഅത്തിന് റാലി നടത്താന്‍ നെഹ്‌റു മൈതാനം, ടൗണ്‍ ഹാള്‍ പരിസരവും തുടങ്ങിയ പൊതുഇടങ്ങളും മംഗളൂരു സിറ്റി പോലിസ് കമീഷണര്‍ ഡോ. പി എസ് ഹര്‍ഷ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് അഡ്യാറില്‍ സ്വകാര്യ മൈതാനത്ത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി നാളെ നടക്കുന്നുണ്ട്.




Next Story

RELATED STORIES

Share it