Top

ചാംപ്യന്‍മാര്‍ക്ക് നാണക്കേട്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഇന്നലെ ഏറ്റുമുട്ടിയപ്പോഴാണ് ലിവര്‍പൂളിന് നാണക്കേടിന്റെ തോല്‍വി നേരിട്ടത്.

ചാംപ്യന്‍മാര്‍ക്ക് നാണക്കേട്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് സിറ്റി
X

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം വന്‍ ലീഡില്‍ നേടിയ ലിവര്‍പൂളിന് നാണക്കേട്. മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഇന്നലെ ഏറ്റുമുട്ടിയപ്പോഴാണ് ലിവര്‍പൂളിന് നാണക്കേടിന്റെ തോല്‍വി നേരിട്ടത്. എതിരില്ലാത്ത നാല് ഗോളിനാണ് ചെമ്പടയുടെ തോല്‍വി. ചാംപ്യന്‍മാരെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സിറ്റി ഗ്രൗണ്ടില്‍ ആദരിച്ചത്. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ ഒരാദരവും കാണിക്കാതെ സിറ്റി അവരെ വീഴ്ത്തി. ലിവര്‍പൂള്‍ പ്രതിരോധത്തെ നിശ്ബദരാക്കിയായിരുന്നു സിറ്റിയുടെ ആക്രമണം. ഡി ബ്രൂണി, സ്റ്റെര്‍ലിങ്, ഫോഡന്‍, ചേംബര്‍ലെയ്ന്‍ എന്നിവരാണ് സിറ്റി സ്‌കോറര്‍മാര്‍. മൂന്ന് ഗോളും ആദ്യ പകുതിയില്‍ പിറന്നിരുന്നു. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ 3-1ന് ഷെഫീല്‍ഡ് യുനൈറ്റഡ് തോല്‍പ്പിച്ചു.


Next Story

RELATED STORIES

Share it