Sub Lead

ഭാര്യാമാതാവിനെ യുവാവ് ബലാല്‍സംഗം ചെയ്തു: പരാതിപ്പെട്ടാല്‍ ഭാര്യയെ ഉപേക്ഷിക്കുമെന്ന് ഭീഷണി

വീട്ടമ്മയുടെ പരാതിയില്‍ കണ്ടിക്കല്‍ സ്വദേശിയായ ഭാസ്‌കര്‍ (27)നെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ബലാത്സംഗം ചെയ്യപ്പെട്ടപ്പെട്ട വീട്ടമ്മയുടെ മകളെ ഭാസ്‌കര്‍ വിവാഹം കഴിച്ചത്.

ഭാര്യാമാതാവിനെ യുവാവ് ബലാല്‍സംഗം ചെയ്തു: പരാതിപ്പെട്ടാല്‍ ഭാര്യയെ ഉപേക്ഷിക്കുമെന്ന് ഭീഷണി
X

ബലാപുര്‍:മഹാരാഷ്ട്രയിലെ ബലാപുരില്‍ ഭാര്യാ മാതാവിനെ യുവാവ് ബലാത്സംഗത്തിനിരയാക്കി. 45കാരിയായ വീട്ടമ്മയാണ് ബലാത്സംഗത്തിന് ഇരയായത്. വീട്ടമ്മയുടെ പരാതിയില്‍ കണ്ടിക്കല്‍ സ്വദേശിയായ ഭാസ്‌കര്‍ (27)നെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ബലാത്സംഗം ചെയ്യപ്പെട്ടപ്പെട്ട വീട്ടമ്മയുടെ മകളെ ഭാസ്‌കര്‍ വിവാഹം കഴിച്ചത്.

ജൂലായ് 31ന് ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബലം പ്രയോഗിച്ച് ഭാര്യാമാതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയ ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഇവരെ വീട്ടില്‍ തിരികെ കൊണ്ടുവിടുകയും സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്താല്‍ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.എന്നാല്‍ വീട്ടമ്മ നേരിട്ട് പോലിസ് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. വീട്ടമ്മയെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി




Next Story

RELATED STORIES

Share it