Sub Lead

മോഷ്ടിച്ച 1.5 ലക്ഷം രൂപയുടെ മൊബൈലുമായി യുവാവ് പിടിയില്‍

കോഴിക്കോട് നാദാപുരം അരൂര്‍ ചാല്പറമ്പത്ത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത്.

മോഷ്ടിച്ച 1.5 ലക്ഷം രൂപയുടെ മൊബൈലുമായി യുവാവ് പിടിയില്‍
X

കോഴിക്കോട്: കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വന്‍വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ച യുവാവിനെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഉള്ള പ്രതേക അനേഷണ സംഘത്തിനെ സഹായത്തോടെ തമിഴ്‌നാട് പോത്തനൂര്‍ പോലിസ് പിടികൂടി. കോഴിക്കോട് നാദാപുരം അരൂര്‍ ചാല്പറമ്പത്ത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത്.

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷിന്റെ മൊബൈല്‍ ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. സമാനമായ കേസില്‍ കോഴിക്കോട് കസബ പോലിസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തില്‍ ഇറങ്ങി ഒരു മാസത്തിനുള്ളില്‍ ആണ് വീണ്ടും പിടിയില്‍ ആയത്. അന്ന് വടകരയില്‍ ഒരു പള്ളിയില്‍ നിന്നായിരുന്നു മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചത്.നോര്‍ത്ത് അസിസ്റ്റന്റ് കമീഷണറുടെ പ്രതേക അനേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലിസുമായ് ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പോത്തനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവചന്തിരന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അനേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം ഷാലു, കെ പ്രപിന്‍, ഹാദില്‍ കുന്നുമ്മല്‍ തമിഴ്‌നാട് പോലിസിലെ സെന്തില്‍കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it