Sub Lead

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
X

കല്‍പറ്റ: വിവാഹ വാഗ്ദാനം നല്‍കിയുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തോല്‍പ്പെട്ടി അരണപാറ മല്ലികപാറ കോളനിയിലെ ദാസനെ(33)യാണ് തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വിജയകുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയും മക്കളുമുള്ള ദാസന്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്ന വ്യാജേന യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്നാണ് പരാതി. ഗര്‍ഭിണിയായതോടെ യുവതിയുടെ വീട്ടുകാര്‍ ദാസനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഭാര്യയും മക്കളുമുള്ള വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് തിരുനെല്ലി സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച റിമാന്റ് ചെയ്തു.


Next Story

RELATED STORIES

Share it