കേന്ദ്രത്തിനെതിരേ തുറന്ന പോരിന് മമത; സത്യാഗ്രഹത്തിന് പിന്തുണയേറുന്നു

കേന്ദ്രത്തിനെതിരേ തുറന്ന പോരിന് മമത;  സത്യാഗ്രഹത്തിന് പിന്തുണയേറുന്നു
കൊല്‍ക്കത്ത: റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലിസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ തുറന്നുപോരിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമത സത്യാഗ്രഹമിരിക്കുന്ന മെട്രോ ചാനലിന്റെ സമീപമുള്ള വേദിയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദേവഗൗഡ, അരവിന്ദ് കെജ്രിവാള്‍, ചന്ദ്രബാബു നായിഡു, തേജസ്വി യാദവ് തുടങ്ങി മുതിര്‍ന്ന ദേശീയ നേതാക്കളും മമതയുടെ സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. ചില ദേശീയ നേതാക്കള്‍ നാളെ കൊല്‍ക്കത്തിയിലെത്തുമെന്നും കരുതുന്നുണ്ട്. കേന്ദ്രത്തിനെതിരേ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും ഇതിനകം തൃണമുല്‍ തേടിയിട്ടുണ്ടെന്നാണ് വിവരം. കമ്മീഷണര്‍ രാജീവ് കൂമാറിന്റെ വസതിയില്‍ നേരത്തെ എത്തിയ മമത പരസ്യമായി മോദിഅമിത്ഷാ നീക്കത്തിനെതിരേ തുറന്നടിച്ചിരുന്നു.തന്റെ സേനയ്ക്ക് സംരക്ഷണം നല്‍കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് ഇതേയവസരത്തില്‍ മമത വ്യക്തമാക്കുകയും ചെയ്തു.
RELATED STORIES

Share it
Top