ധര്‍ണ അവസാനിപ്പിച്ച് മമത; പോരാട്ടം ഇനി ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് മൂന്നു ദിവസമായി കൊല്‍ക്കത്തയെ രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനമാക്കി തീര്‍ത്ത ധര്‍ണ അവസാനിപ്പിക്കുന്നതായി മമത പ്രഖ്യാപിച്ചത്.

ധര്‍ണ അവസാനിപ്പിച്ച് മമത;  പോരാട്ടം ഇനി ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മെട്രോ ചാനലിനു മുന്നില്‍ നടത്തിവന്ന സമരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവസാനിപ്പിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് മൂന്നു ദിവസമായി തുടര്‍ന്നുവന്ന ധര്‍ണ അവസാനിപ്പിക്കുന്നതായി മമത പ്രഖ്യാപിച്ചത്. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ മമത തീരുമാനിച്ചത്.

അതേസമയം, തങ്ങള്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ലെന്നും ഇത് ഡല്‍ഹിയിലേക്ക് പറിച്ചുനടുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് സമാന മനസ്‌കരുമായി ചേര്‍ന്ന് ഈ മാസം 12 മുതല്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലിസ് കമീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലിസ് സംഘം കസ്റ്റഡിയിലെടുത്തതിനുപിന്നാലെയാണ് പ്രതിസന്ധിക്ക് തുടക്കമായത്.
RELATED STORIES

Share it
Top