ബംഗാളില്‍ വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ സിലിഗുരിയും വീണു
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ റൂറല്‍ സിലിഗുരിയിലെ രണ്ട് അസംബ്ലി സീറ്റുകളും നേടിയ ബിജെപി, മേഖലയിലെ പരമ്പരാഗത ശക്തികളായ സിപിഎം എന്നിവരാണ് തൃണമൂല്‍ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞത്.

കൊല്‍ക്കത്ത: ബംഗാളിലെ സിലിഗുരി മഹാകുമാ പരിഷത്തിലേക്ക് (എസ്എംപി) നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നും ജയം. കോണ്‍ഗ്രസ്, ബിജെപി, സിപിഎം പാര്‍ട്ടികളെ പിന്തള്ളിയാണ് തൃണമൂല്‍ വിജയക്കൊടി പാറിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ റൂറല്‍ സിലിഗുരിയിലെ രണ്ട് അസംബ്ലി സീറ്റുകളും നേടിയ ബിജെപി, മേഖലയിലെ പരമ്പരാഗത ശക്തികളായ സിപിഎം എന്നിവരാണ് തൃണമൂല്‍ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞത്.
1988ല്‍ ഡാര്‍ജിലിംഗ് ഗൂര്‍ഖ ഹില്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് 1989ല്‍ എസ്എംപി രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ഇതുവരെ സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണിയായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും എസ്എംപിയുടെ ഉയര്‍ന്ന ഘടകത്തില്‍ ഒരു സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. ബാക്കിയുള്ള എട്ട് സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
ആകെയുള്ള 537 സീറ്റുകളില്‍ 383 സീറ്റുകളും നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 71 ശതമാനം വോട്ടും തൃണമൂല്‍ നേടിയിട്ടുണ്ട്. ബിജെപിക്ക് 18 ശതമാനം വോട്ടാണ് നേടാന്‍ സാധിച്ചത്. ഏറ്റവും അടിത്തട്ടിലുള്ള വില്ലേജ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 462 സീറ്റില്‍ 320 സീറ്റും ബിജെപി 86 സീറ്റും നേടി. ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും 36 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎമ്മിന് 15 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. സ്വതന്ത്രര്‍ 20 സീറ്റുകളില്‍ വിജയിച്ചു. മതിഗര, നക്സല്‍ബാരി, ഫാന്‍സിഡെവ, ഖരിബാരി എന്നീ നാല് സമിതികളും തൃണമൂല്‍ പിടിച്ചെടുത്തു. ഈ നിരയിലെ 66 സീറ്റുകളില്‍ തൃണമൂല്‍ 55 സീറ്റുകള്‍ നേടിയപ്പോള്‍ ഒമ്പത് സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു.
അതേസമയം, ഗൂര്‍ഖാലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അനില്‍ താപ്പയുടെ നേതൃത്വത്തിലുള്ള ഭാരതീയ ഗൂര്‍ഖ പ്രജാതാന്ത്രിക് മോര്‍ച്ച(ബിജിപിഎം) ഭൂരിപക്ഷം നേടി.
RELATED STORIES
ബഫര്‍സോണ്‍: കരിദിനം ആചരിച്ച് കര്‍ഷക സംഘടനകള്‍,അടിയന്തര സര്‍ക്കാര്‍...
17 Aug 2022 1:33 AM GMTമോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസ്: ഉന്നത പോലിസ് ഉദ്യോഗസ്ഥരെ...
17 Aug 2022 12:55 AM GMTഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സിസിടിവി ദൃശ്യം പുറത്ത്
16 Aug 2022 6:12 PM GMTസ്വാതന്ത്ര്യദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റി; അധ്യാപകരോട്...
16 Aug 2022 5:10 PM GMTഷാജഹാന് വധം: എല്ലാ പ്രതികളും പിടിയില്‍, നാളെ അറസ്റ്റ്...
16 Aug 2022 4:09 PM GMTകഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാർഖണ്ഡിൽ കൊല്ലപ്പെട്ടത് 51 മാവോവാദികൾ
16 Aug 2022 2:55 PM GMT