Sub Lead

ചൈനയില്‍ കുടുങ്ങിയ മലയാളി സംഘത്തിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി

തിരിച്ചെത്താന്‍ കഴിയാതെ കുന്‍മിംഗില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മലയാളികള്‍ ഉള്‍പ്പടെയുള്ള 21അംഗ സംഘം.

ചൈനയില്‍ കുടുങ്ങിയ മലയാളി സംഘത്തിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന ചൈനയില്‍ നിന്നും മടങ്ങാനൊരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി സംഘത്തിന് നാട്ടിലേക്ക് മടങ്ങാന്‍ വഴി തെളിഞ്ഞു. ബാങ്കോക്ക് വഴി കൊച്ചിയിലേക്ക് മടങ്ങാനാണ് ടിക്കറ്റ് കിട്ടിയത്. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് അവര്‍ ചൈനയില്‍ നിന്ന് പുറപ്പെടും. തിരിച്ചെത്താന്‍ കഴിയാതെ കുന്‍മിംഗില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മലയാളികള്‍ ഉള്‍പ്പടെയുള്ള 21അംഗ സംഘം.

ചൈനയിലെ കുമിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി. എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ കമ്പനി നിലപാടെടുത്തു. ഇതോടെ യാത്ര മുടങ്ങി.

Next Story

RELATED STORIES

Share it