Sub Lead

മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പുതി നാവിക സേനാ മേധാവി

മലയാളിയായ ആര്‍ ഹരികുമാര്‍ ഈ മാസം 30നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.

മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പുതി നാവിക സേനാ മേധാവി
X

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആര്‍ ഹരികുമാര്‍ ഈ മാസം 30നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. നിലവില്‍ വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ്.


Next Story

RELATED STORIES

Share it