Sub Lead

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: ആദ്യ പത്രിക ഡോ. തസ്‌ലീം റഹ്മാനിയുടേത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഫാഷിസത്തിനെതിരേ പോരാടുമെന്ന് വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വിജയിച്ച കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: ആദ്യ പത്രിക ഡോ. തസ്‌ലീം റഹ്മാനിയുടേത്
X

മലപ്പുറം: ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിനുള്ള ആദ്യ നാമ നിര്‍ദ്ദേശ പത്രിക ഡോ . തസ്‌ലീം റഹ്മാനിയുടേത്. ഇന്ന് രാവിലെ 11:40 നാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഡോ. തസ് ലീം റഹ്മാനി വരാണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിക്ക് നടുത്തൊടി, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി ടി ഇഖ്‌റാമുല്‍ ഹഖ്, മുസ്തഫ പാമങ്ങാടന്‍ എന്നിവരോടൊപ്പമെത്തിയാണ് തസ് ലീം റഹ്മാനി പത്രിക സമര്‍പ്പിച്ചത്. ഒരു സെറ്റ് പത്രികയാണ് ഇന്ന് സമര്‍പ്പിച്ചിട്ടുള്ളത്. 59 വയസ്സുള്ള ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ ഇദ്ദേഹം പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളാണ്. പൗരത്വ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയും ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ സ്ഥിരം ക്ഷണിതാവുമാണ് ഡോ. തസ് ലീം റഹ് മാനി. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരേ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി കത്തിച്ച് ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് തസ് ലീം റഹ്മാനിയുടെ നേതൃത്വത്തിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഫാഷിസത്തിനെതിരേ പോരാടുമെന്ന് വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വിജയിച്ച കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it