Sub Lead

മലപ്പുറം കലക്ടര്‍ക്ക് കൊവിഡ്; അസിസ്റ്റന്റ്, സബ് കലക്ടര്‍മാര്‍ അടക്കം 20 ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ

മലപ്പുറം കലക്ടര്‍ക്ക് കൊവിഡ്; അസിസ്റ്റന്റ്,   സബ് കലക്ടര്‍മാര്‍ അടക്കം 20 ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ
X

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കലക്ടറെ കൂടാതെ സബ് കലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ കൂടാതെ ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് കലക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. മലപ്പുറം ജില്ലാ പോലിസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് പോസീറ്റീവായിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബദുള്‍ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഈയിടയായി ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപോര്‍ട്ട് ചെയ്യുന്നത്.







Next Story

RELATED STORIES

Share it