Sub Lead

കമല്‍ ഹാസന് നേരെ ചീമുട്ടയും കല്ലേറും; പ്രചാരണ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പോലിസ്

സത്യത്തെ തള്ളിക്കളയുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്നും ആക്രമണത്തിനു പിന്നാലെ കമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

കമല്‍ ഹാസന് നേരെ ചീമുട്ടയും കല്ലേറും;  പ്രചാരണ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പോലിസ്
X

ചെന്നൈ: സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് നേരെ വീണ്ടും സംഘപരിവാര ആക്രമണം. അറവാക്കുറിച്ചിയിലെ തിരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ കമല്‍ ഹാസന് നേരെ ചീമുട്ടയും കല്ലും എറിഞ്ഞത്. അക്രമികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു പോലിസിന് കൈമാറി.

സത്യത്തെ തള്ളിക്കളയുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്നും ആക്രമണത്തിനു പിന്നാലെ കമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍.നേരെത്തെ മധുരയിലെ തിരുപ്പറന്‍കുന്‍ട്രത്തെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കോയമ്പത്തൂരിലും സുളൂരിലും നടക്കേണ്ടിയിരുന്ന ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവക്കണമെന്നാണ് പോലിസ് ആവശ്യപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരന്‍ ഹിന്ദുവായ ഗോഡ്‌സെ ആണെന്ന് കമലഹാസന്‍ പ്രസ്താവിച്ചിരുന്നു. പ്രസ്താവനക്കെതിരേ ഹിന്ദുത്വര്‍ പ്രതിഷേധമുയര്‍ത്തിയതോടെ മക്കള്‍ നീതി മയ്യം ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി കമല്‍ ഹാസന്‍ പ്രസ്താവനയില്‍ ഉറച്ചു നിന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കമഷ ഹാസനെതിരേ പോലിസ് കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it