ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിന് മര്‍ദ്ദനം

ഹോട്ടല്‍ ജീവനക്കാരനായ ഇംറാന്‍ ഇസ്മായില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബീഗംപുരയിലെ ഹഡ്‌കോ കോര്‍ണറിനു സമീപംവച്ച് പത്തോളം വരുന്ന സംഘം തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിന് മര്‍ദ്ദനം

ഔറംഗാബാദ്: ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടുള്ള ആക്രമണം തുടരുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍നിന്നുള്ള മുസ്‌ലിം യുവാവിനാണ് ഒടുവില്‍ മര്‍ദ്ദനമേറ്റത്. ഹോട്ടല്‍ ജീവനക്കാരനായ ഇംറാന്‍ ഇസ്മായില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബീഗംപുരയിലെ ഹഡ്‌കോ കോര്‍ണറിനു സമീപംവച്ച് പത്തോളം വരുന്ന സംഘം തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇദ്ദേഹത്തെ അക്രമി സംഘത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. പരാതി പരിശോധിച്ചുവരികയാണെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ മധുക്കര്‍ സാവന്ദ് പറഞ്ഞു.ഇന്ത്യന്‍ പീനല്‍ കോഡിലെ 13-എ (മതത്തിന്റെ പേരില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 144 (അന്യായമായി സംഘം ചേരല്‍) വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top