Sub Lead

കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
X

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. തിരോറ ബിജെപി എംഎല്‍എ വിജയ് റഹംഗ്ദലെയുടെ മകന്‍ ഉള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

കിഴക്കന്‍ മഹാരാഷ്ട്രയിലെ സെല്‍സുര ഗ്രാമത്തിന് സമീപം പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാര്‍ ഡ്രൈവറുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it