Sub Lead

ഓപറേഷന്‍ താമര ആസൂത്രകന്റെ റിസോര്‍ട്ട് കമല്‍നാഥ് സര്‍ക്കാര്‍ ഇടിച്ചു നിരത്തി

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ബാന്ദവ്ഘറിലെ റിസോര്‍ട്ടാണ് പൊളിച്ചു നീക്കിയത്. പതക്കിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പയിര് ഖനി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിട്ടിരുന്നു.

ഓപറേഷന്‍ താമര ആസൂത്രകന്റെ റിസോര്‍ട്ട് കമല്‍നാഥ് സര്‍ക്കാര്‍ ഇടിച്ചു നിരത്തി
X
ഭോപ്പാല്‍/ഉമരിയ: ബിജെപിയുടെ മധ്യപ്രദേശിലെ 'ഓപ്പറേഷന്‍ ലോട്ടസിന്റെ' ആസൂത്രകന്‍ എന്ന് വിശേഷിപ്പിക്കുന്ന എംഎല്‍എ സഞ്ജയ് പാഠക്കിന്റെ റിസോര്‍ട്ട് കമല്‍നാഥ് സര്‍ക്കാര്‍ ഇടിച്ചു നിരത്തി. ഉമാരിയ ജില്ലാ ഭരണകൂടമാണ് സഞ്ജയുടെ റിസോര്‍ട്ട് പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ബാന്ദവ്ഘറിലെ റിസോര്‍ട്ടാണ് പൊളിച്ചു നീക്കിയത്. പതക്കിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പയിര് ഖനി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിട്ടിരുന്നു.

ഇപ്പോള്‍ പൊളിച്ചു നീക്കിയ റിസോര്‍ട്ട് സഞ്ജയുടെ പിതാവ് സത്യേന്ദ്ര പാഠക് കോണ്‍ഗ്രസ് നേതാവ് ആയിരുന്നപ്പോള്‍ 20വര്‍ഷം മുന്‍പ് പണിതതാണ്.

അതേസമയം, കമല്‍നാഥ് സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് റിസോര്‍ട്ട് പൊളിച്ച് നീക്കിയതെന്ന് സഞ്ജയ് ആരോപിച്ചു.കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും സഞ്ജയ് ആരോപിച്ചു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെടുന്നെന്നും എന്നാല്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും സഞ്ജയ് പറഞ്ഞു. എന്നാല്‍, മറ്റ് 10 റിസോര്‍ട്ടുകള്‍ക്കെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുമെന്നും ജില്ലാ കളക്ടര്‍ സ്വരോച്ചിഷ് സോംവാന്‍ഷി പറഞ്ഞു.

അതേസമയം, ഒളിവിലായിരുന്ന സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിങ് ഷോര തിരിച്ചെത്തി. മകളുടെ ചികിത്സയ്ക്ക് ബെംഗളൂരുവില്‍ പോയതാണ് എന്നാണ് അദ്ദേഹം വിശദീകരണം. മുഖ്യമന്ത്രി കമല്‍നാഥിനെ എത്രയും വേഗം കാണുമെന്നും എംഎല്‍എ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് എട്ടു എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് ബിജെപി മാറ്റിയത്.

നാലു കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും ഒരു സ്വതന്ത്ര്യനായ എംഎല്‍എയെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തില്‍ 6 പേര്‍ ബുധനാഴ്ച ഭോപാലില്‍ തിരിച്ചെത്തിയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിങ് രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it