മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടാണ്ടന്‍ അന്തരിച്ചു
ബിജെപി നേതാവായ ഇദ്ദേഹം 2009ല്‍ ലക്‌നോവില്‍ നിന്നാണ് ലോക്‌സഭാ എംപിയായത്
ലക്‌നോ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടാണ്ടന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബിജെപി നേതാവും യുപി മന്ത്രിയുമായ മകന്‍ അശുതോഷ് ടാണ്ടനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസതടസ്സവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം ലാല്‍ജി ടാണ്ടന്‍ കഴിഞ്ഞ മാസം മുതല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജൂണ്‍ 14നാണ് ഉത്തര്‍പ്രദേശിലെ ലക്‌നോവിലെ മെഡന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 ആഗസ്തിനും 2019 ജൂലൈയ്ക്കും ഇടയില്‍ ബിഹാര്‍ ഗവര്‍ണറായിരുന്നു.
ബിജെപി നേതാവായ ഇദ്ദേഹം 2009ല്‍ ലക്‌നോവില്‍ നിന്നാണ് ലോക്‌സഭാ എംപിയായത്. 1991നും 2003നും ഇടയില്‍ നിരവധി തവണ ഉത്തര്‍പ്രദേശില്‍ മന്ത്രിയായിരുന്നു. ലാല്‍ജി ടാണ്ടന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശിന്റെ അധിക ചുമതല ഏറ്റെടുത്തിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചിരുന്നു.
Madhya Pradesh Governor Lal Ji Tandon Dies At 85
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT