Sub Lead

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; ദൃശ്യം പുറത്ത്

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; ദൃശ്യം പുറത്ത്
X

ഭോപ്പാല്‍: റോഡരികില്‍ കഴിയുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് അത്യന്തം ഹീനമായ കുറ്റകൃത്യം നടന്നത്. ബിജെപി പ്രാദേശിക നേതാവ് പര്‍വേശ് ശുക്ലയാണ് മൂത്രമൊഴിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സിദ്ധി ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണ് ഇയാളെന്നാണ് റിപോര്‍്ട്ട്. ഒരു കൈ കൊണ്ട് സിഗരറ്റ് വലിക്കുന്നതിനിടെയാണ് പര്‍വേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് രംഗത്തെത്തി.

ഇതാണോ ബിജെപിയുടെ ആദിവാസി സ്‌നേഹമെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി പൃഥിരാജ് ചൗഹാനോടാണ് അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളുമായുള്ള പര്‍വേശ് ശുക്ലയുടെ ബന്ധം തെളിയിക്കുന്ന നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it