Sub Lead

മധു വധക്കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ വീണ്ടും ഭീഷണിയെന്ന്; മുക്കാലി സ്വദേശിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ, സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി ആരോപിച്ചു.

മധു വധക്കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ വീണ്ടും ഭീഷണിയെന്ന്; മുക്കാലി സ്വദേശിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
X

പാലക്കാട്: കേസില്‍ നിന്ന് പിന്മാറാന്‍ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും. പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ, സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി ആരോപിച്ചു.മധുവിന്റെ അമ്മ മല്ലി നല്‍കിയ പരാതിയില്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി അബ്ബാസിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കാന്‍ നിര്‍ദേശമുണ്ടായിട്ടും സാക്ഷികള്‍ കൂറുമാറുന്നതില്‍ കുടുംബം ആശങ്കയിലാണ്.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കേസുമായി മുന്നോട്ട് പോകരുതെന്ന് മുക്കാലി സ്വദേശി അബ്ബാസ് ഭീഷണിപ്പെടുത്തിയെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും മധുവിന്റഎ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.ഭീഷണി ഭയന്ന് സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം പറയുന്നു.

122 സാക്ഷികളുള്ള കേസില്‍ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതില്‍ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കാന്‍ ജില്ലാ ജഡ്ജി നിര്‍ദേശിച്ചിട്ടും കൂറുമാറ്റം തടയാന്‍ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷന്‍ സാക്ഷികളെന്ന് കുടുംബം ആരോപിക്കുന്നു. നാളെ ഇരുപതാം സാക്ഷി മയ്യന്‍ എന്ന മരുതനെ വിസ്തരിക്കും.

Next Story

RELATED STORIES

Share it