Sub Lead

എയ്ഡ്‌സ് രോഗത്തില്‍ നിന്നു മോചിതനായി ബ്രിട്ടീഷ് യുവാവ്; ലോകത്ത് രണ്ടാമത്തെ സംഭവം

എയ്ഡ്‌സ് വൈറസ് ബാധിച്ച രോഗവിമുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ സംഭവമാണിത്. എച്ച്‌ഐവി പ്രതിരോധ ശേഷിയുള്ള ദാതാവില്‍ നിന്ന് മജ്ജ വാറ്റിവച്ചതിലൂടെയാണ് ഇയാള്‍ രോഗത്തെ മറികടന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എയ്ഡ്‌സ് രോഗത്തില്‍ നിന്നു മോചിതനായി ബ്രിട്ടീഷ് യുവാവ്; ലോകത്ത് രണ്ടാമത്തെ സംഭവം
X
തിമോത്തി ബ്രൗണ്‍

ലണ്ടന്‍: എച്ച്‌ഐവി പോസിറ്റീവ് ആയിരുന്ന ബ്രിട്ടീഷ് യുവാവ് പൂര്‍ണമായും രോഗവിമുക്തനായതായി റിപോര്‍ട്ട്. എയ്ഡ്‌സ് വൈറസ് ബാധിച്ച രോഗവിമുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ സംഭവമാണിത്. എച്ച്‌ഐവി പ്രതിരോധ ശേഷിയുള്ള ദാതാവില്‍ നിന്ന് മജ്ജ വാറ്റിവച്ചതിലൂടെയാണ് ഇയാള്‍ രോഗത്തെ മറികടന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എച്ച്്‌ഐവി ബാധയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വ ജനിതക സവിശേഷതയുള്ള ദാതാവില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് ബ്രിട്ടീഷുകാരന്‍ മജ്ജ സ്വീകരിച്ചത്. തുടര്‍ന്ന് 18 മാസത്തോളം വൈറസിനെ നശിപ്പിക്കുന്ന മരുന്നുകളും ഉപയോഗിച്ചു. പിന്നാലെ നടത്തിയ നിരവധി പരിശോധനകളില്‍ എച്ച്‌ഐവിയുടേതായ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള മരുന്ന് അധികം വൈകാതെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നതെന്നും ബ്രിട്ടീഷുകാരനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തില്‍പ്പെട്ട രവീന്ദ്ര ഗുപ്ത പറഞ്ഞു.

അമേരിക്കക്കാരനായ തിമോത്തി ബ്രൗണാണ് ഇതിന് മുമ്പ് എയ്ഡ്‌സ് രോഗവിമുക്തി നേടിയത്. 2007ല്‍ ബെര്‍ലിനില്‍ നടത്തിയ ചികില്‍സയിലായിരുന്നു ആ അദ്ഭുതം സംഭവിച്ചത്. ലോകത്ത് നിലവില്‍ 37 ദശലക്ഷം പേര്‍ എയ്ഡ്‌സ് ബാധിതരാണ്. 1980ല്‍ എയ്ഡ്‌സ് കണ്ടെത്തിയതു മുതല്‍ ഇതുവരെ 35 ദശലക്ഷം പേര്‍ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്്.

Next Story

RELATED STORIES

Share it