ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭജന; ബിജെപി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും സ്ഥിരമായി ആളുകള്‍ സംഘടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

എരുമപ്പെട്ടി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്താന്‍ നേതൃത്വം നല്‍കിയ ബിജെപി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍. കടങ്ങോട് പഞ്ചായത്തിലെ കുടക്കുഴി ചെമ്പ്രയൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ ഒത്തുകൂടിയ കുടക്കുഴി സ്വദേശികളായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഏറനാട്ടില്‍ വീട്ടില്‍ ഇ ചന്ദ്രന്‍ (68), തെക്കേടത്ത് മന വീട്ടില്‍ നാരായണന്‍ (47), കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ഗോപി ( 58), താഴത്തെ പുരയ്ക്കല്‍ വീട്ടില്‍ സുധനന്‍ (60) എന്നിവരെയാണ് എരുമപ്പെട്ടി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
വിവരമറിഞ്ഞ് പോലിസ് എത്തിയതോടെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തര്‍ ഓടി രക്ഷപ്പെട്ടു. നൂറിനടുത്ത് ആളുകളാണ് ചടങ്ങിനായി ഒത്തുകൂടിയത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും സ്ഥിരമായി ആളുകള്‍ സംഘടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
RELATED STORIES
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ കേരളത്തില്‍; ഇന്ന്...
29 Jun 2022 4:39 AM GMTരാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും;വന്‍ സ്വീകരണത്തിന് തയ്യാറെടുത്ത്...
29 Jun 2022 4:39 AM GMTകല്പറ്റയില് എല്‍ഡിഎഫ് പ്രതിഷേധ റാലി ഇന്ന്
29 Jun 2022 4:28 AM GMTഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണുണ്ടായ അപകടം;മരിച്ചവരില്‍...
29 Jun 2022 4:18 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
29 Jun 2022 4:02 AM GMTമുന്‍ മന്ത്രി ടി ശിവദാസമേനോന്റെ സംസ്കാരം ഇന്ന്;ഇന്നത്തെ നിയമസഭ...
29 Jun 2022 3:59 AM GMT