Sub Lead

ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങും

കെഎസ്ആര്‍ടിസി യുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡും ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍തിരുവനന്തപുരം, നെയ്യാറ്റിനകരതിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്.

ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങും
X

തിരുവനന്തപുരം: ബുധനാഴ്ച്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് യാത്ര തുടങ്ങും. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകള്‍ ഒടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും.കെഎസ്ആര്‍ടിസി യുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡും ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍തിരുവനന്തപുരം, നെയ്യാറ്റിനകരതിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്.

അതേസമയം, തിരക്ക് കൂടിയാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സര്‍വ്വീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്നാണ് ഉടമകള്‍.

Next Story

RELATED STORIES

Share it