Sub Lead

ബാങ്കുകളുടെ കെ‌വൈ‌സി സ്ഥിരീകരണത്തിനായി എൻ‌പി‌ആർ രേഖയും

2020 ജനുവരി 31 ന് മുമ്പായി കെ‌വൈ‌സി വിശദാംശങ്ങൾ സമർപ്പിക്കാൻ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് ഒരു വിജ്ഞാപനം പുറത്തിറക്കി.

ബാങ്കുകളുടെ കെ‌വൈ‌സി സ്ഥിരീകരണത്തിനായി എൻ‌പി‌ആർ രേഖയും
X

ന്യൂഡൽഹി: ബാങ്കുകളുടെ കെ‌വൈ‌സി സ്ഥിരീകരണത്തിനായുള്ള സാധുവായ രേഖകളിലൊന്നായി എൻ‌പി‌ആർ കത്ത് ഉൾപ്പെടുത്തി റിസർവ് ബാങ്ക്. സെൻ‌ട്രൽ ബാങ്കിന്റെ സർക്കുലർ അനുസരിച്ച്, എൻ‌പി‌ആർ അതോറിറ്റി നൽകിയ കത്ത് പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുന്നതിനോ കെ‌വൈ‌സി സ്ഥിരീകരണ പ്രക്രിയയ്ക്കായി രേഖയായി ഉപയോഗിക്കാം.

2020 ജനുവരി 09 ന് നിലവിൽ വന്ന ആർ‌ബി‌ഐയുടെ മാസ്റ്റർ ഡയറക്ഷൻ പ്രകാരം കെ‌വൈ‌സി സ്ഥിരീകരണത്തിനായി ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡന്റിറ്റി കാർഡ്, എൻ‌ആർ‌ഇജി‌എ കാർഡ് അല്ലെങ്കിൽ എൻ‌പി‌ആറിന്റെ കത്ത് എന്നിവ ഉൾപ്പെടുന്നതായാണ് റിപോർട്ടുകൾ.

റിസർവ് ബാങ്ക് നിർദ്ദേശം അനുസരിച്ച് എൻ‌പി‌ആർ വിവരങ്ങൾ സ്വീകരിക്കാൻ സെൻ‌ട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് ആദ്യം വിജ്ഞാപനമിറക്കിയത്. 2020 ജനുവരി 31 ന് മുമ്പായി കെ‌വൈ‌സി വിശദാംശങ്ങൾ സമർപ്പിക്കാൻ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് ഒരു വിജ്ഞാപനം പുറത്തിറക്കി. വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് പണം പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു.

ഔദ്യോഗിക രേഖ ദേശീയ പൗരത്വ പട്ടികയെ അടിസ്ഥാനമാക്കുന്നത് ഇപ്പോൾ വിവാദമായിരിക്കുകയാണ്. ബാങ്കുകളിൽ കെ‌വൈ‌സി നടപടിക്രമത്തിനായി എൻ‌പി‌ആർ കത്ത് സമർപ്പിക്കേണ്ടതുണ്ടെന്ന് ഒരു തെലുങ്ക് ദിനപത്രത്തിൽ പരസ്യം നൽകിയതിനെ തുടർന്നാണ് വിഷയം ചർച്ചയായത്.

Next Story

RELATED STORIES

Share it