എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോടിയേരി
വോട്ടര്‍മാരെ കബളിപ്പിക്കാന്‍ എന്തു കപട നാടകം കളിക്കാനും യുഡിഎഫിനും ബിജെപിയ്ക്കും മടിയില്ലെന്ന് കലാശക്കൊട്ടിനിടയില്‍ നടന്ന സംവങ്ങളെപ്പറ്റിയുള്ള വ്യാജപ്രചരണങ്ങള്‍ തെളിയിക്കുന്നു

തിരുവനന്തപുരം: യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍ഡിഎഫിന് വന്‍ഭൂരിപക്ഷം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. വോട്ടര്‍മാരെ കബളിപ്പിക്കാന്‍ എന്തു കപട നാടകം കളിക്കാനും യുഡിഎഫിനും ബിജെപിയ്ക്കും മടിയില്ലെന്ന് കലാശക്കൊട്ടിനിടയില്‍ നടന്ന സംവങ്ങളെപ്പറ്റിയുള്ള വ്യാജപ്രചരണങ്ങള്‍ തെളിയിക്കുന്നു. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞെന്നും വേളിയില്‍ എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞെന്നും തുടങ്ങിയ ആക്ഷേപങ്ങള്‍ എല്‍ഡിഎഫിനെതിരേ പ്രചരിപ്പിച്ചെങ്കിലും വസ്തുതകള്‍ വൈകാതെ തെളിഞ്ഞു. ആലത്തൂരില്‍ കൊട്ടികലാശത്തില്‍ കല്ലേറ് നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
തിരുവനന്തപുരത്ത് വേളിയില്‍ എ കെ ആന്റണിയെയും ശശി തരൂരിനെയും റോഡ് ഷോയ്ക്കിടെ എല്‍ഡിഎഫ് തടഞ്ഞെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. ആന്റണിയെ പോലെയൊരു നേതാവ് അസത്യം പറഞ്ഞ് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത് നല്ലതല്ല. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും റോഡ് ഷോകള്‍ മുഖാമുഖം എത്തിയപ്പോഴുണ്ടായ ഗതാഗതക്കുരുക്കാണു പ്രശ്‌നം. പരിഹാസ്യമായ കള്ളപ്രചാരവേലകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു ആന്റണി ചെയ്തത്. യുഡിഎഫും ബിജെപിയും നടത്തുന്ന പ്രകോപനങ്ങളില്‍ വീഴാതെ സമാധാനപൂര്‍വമായി വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ എല്ലാ എല്‍ഡിഎഫ് പ്രവര്‍ത്തകരോടും അനുഭാവികളോടും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
RELATED STORIES
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT