- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിനിടെ ആലപ്പുഴയിലെ 'സാന്ത്വന സ്പര്‍ശ'ത്തിന് വന്‍ ജനക്കൂട്ടം

ആലപ്പുഴ: കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം ശക്തമാക്കുന്നതിനിടെ സര്‍ക്കാര്‍ പരാതി പരിഹാര അദാലത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ജനക്കൂട്ടം. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ആലപ്പുഴയിലെ 'സാന്ത്വന സ്പര്‍ശം' പരിപാടിയിലാണ് സാമൂഹിക അകലം പോലും പാലിക്കാതെ നൂറുകണക്കിന് ആളുകളെത്തിയത്. ഇന്നു രാവിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് ലജനത്തുല്‍ മുഹമ്മദിയ്യ സ്‌കൂളിലാണ് നടന്നത്. തീര്‍പ്പാവാത്ത പരാതികളില്‍ മന്ത്രിമാര്‍ നേരിട്ട് പരാതി സ്വീകരിച്ച് അതിവേഗം പരിഹരിക്കുകയാണ് ലക്ഷ്യം. എന്നാല്‍, സഹായം സ്വീകരിക്കാനും പരാതി നല്‍കാനുമായി എത്തിയ ആളുകളുടെ തിരക്ക് കാരണം കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിക്കപ്പെടുകയായിരുന്നു.
മന്ത്രിമാര്‍, കലക്ടര്‍, ജില്ലാ പോലിസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പരിപാടിയിലുണ്ടായിരുന്നു. ഈയിടെയായി രാജ്യത്ത് തന്നെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നിലാണ് കേരളം. ഇതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടെ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമുണ്ടാവുന്നത്.
Large crowds gather for Alappuzha as Covid tightens control
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT