Sub Lead

രാജ്യദ്രോഹക്കേസ്: വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല;ഹാജരാകാന്‍ തയ്യാറെന്ന് ഐഷ സുല്‍ത്താന

താന്‍ രാജ്യദ്രോഹകുറ്റം ചെയ്തിട്ടില്ല.തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.തന്റെ പദപ്രയോഗം കൊണ്ടു അസഹിഷ്ണുതയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്

രാജ്യദ്രോഹക്കേസ്: വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല;ഹാജരാകാന്‍ തയ്യാറെന്ന് ഐഷ സുല്‍ത്താന
X

കൊച്ചി: ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ തയ്യാറാണെന്ന് ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു.രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ഐഷ സുല്‍ത്താനയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

രാജ്യദ്രോഹകുറ്റം ചെയ്തിട്ടില്ല. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.തന്റെ പദപ്രയോഗം കൊണ്ടു അസഹിഷ്ണുതയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്നു സുപ്രിംകോടതി വിധി പരിഗണിക്കണമെന്നും ഐഷ സുല്‍ത്താനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേ സമയം ഐഷ സുല്‍ത്താനെ അന്വേഷണവുമായി സഹകരിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരയാ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റമാണ് ഉണ്ടായിരിക്കുന്നത്.ഖേദപ്രകടനം നടത്തിയെന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.അറസ്റ്റ് എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും കസ്റ്റഡി ആവശ്യമുണ്ടോയെന്നത് ചോദ്യം ചെയ്യലിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി ഐഷ സുല്‍ത്താനയുടെ ഹരജിയില്‍ വാദം തുടരുകയാണ്.

Next Story

RELATED STORIES

Share it