Sub Lead

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതി: രണ്ടുപേര്‍ അറസ്റ്റില്‍; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമന്‍സ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടുപേരാണ് അറസ്റ്റിലായത്. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതി: രണ്ടുപേര്‍ അറസ്റ്റില്‍; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമന്‍സ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കാറിടിച്ച് കയറ്റി രണ്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടുപേരാണ് അറസ്റ്റിലായത്. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാല്‍, ആശിഷ് മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ആശിഷിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് യുപി പോലിസ് സമന്‍സ് അയച്ചു. ആശിഷ് മിശ്രയെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

സംഘര്‍ഷത്തില്‍ ആരെയങ്കിലും അറസ്റ്റ് ചെയ്‌തോ എന്ന് അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പോലിസിന്റെ നീക്കം. മരിച്ച ലവ്പ്രീത് സിങ്ങിന്റെ അമ്മയ്ക്ക് ചികില്‍സ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരി കേസ് സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. അറസ്റ്റിലായവരില്‍നിന്ന് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഐജി ലക്ഷമി സിങ് പ്രതികരിച്ചു. ലഖിംപൂര്‍ സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിപുരില്‍ നിങ്ങള്‍ എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചത്.

ആര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ടു. എത്രപേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രിംകോടതി ചോദിച്ചത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, തന്റെ മകന് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര മന്ത്രി അജയ് മിശ്ര ആവര്‍ത്തിക്കുന്നത്. വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടായപ്പോള്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയെ സിംഗിള്‍ മെംബര്‍ കമ്മീഷനായി നിയോഗിച്ച് ലഖിംപൂര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it