തൊഴില്‍ തട്ടിപ്പ്: പിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാട്ടി
എന്‍ഡിഎ സഖ്യകക്ഷിയായ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുതിരപ്പന്തി സ്വദേശി കെ കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്.
BY SRF31 July 2021 10:37 AM GMT

X
SRF31 July 2021 10:37 AM GMT
ആലപ്പുഴ: തൊഴില്‍ തട്ടിപ്പ് കേസില്‍ ബിജെപി സഖ്യകക്ഷിയായ പിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. എന്‍ഡിഎ സഖ്യകക്ഷിയായ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുതിരപ്പന്തി സ്വദേശി കെ കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ കാട്ടിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് പോലിസ് പറഞ്ഞു.
ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചതായും വിശദമായ അന്വേഷണം നടത്തിവരുന്നതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; അന്തിമ...
19 May 2022 12:08 PM GMTഅന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്;...
19 May 2022 11:49 AM GMTആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്ന്; മലയാളി ക്രിസ്ത്യന്‍ ദമ്പതികള്‍ ...
19 May 2022 11:47 AM GMTഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന്...
19 May 2022 10:33 AM GMTവാഹനാപകട കേസ്;നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ...
19 May 2022 10:02 AM GMTപഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMT