Sub Lead

'എ ആർ നഗറിൽ' മലക്കംമറിഞ്ഞ് കെ ടി ജലീൽ ; ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണം

സഹകരണ ബാങ്കുകളിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും നിലപാടെടുത്തതോടെ ആണ് കെ ടി ജലീൽ മലക്കം മറിഞ്ഞത്.

എ ആർ നഗറിൽ മലക്കംമറിഞ്ഞ് കെ ടി ജലീൽ ; ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണം
X

കൊച്ചി: മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് ആരോപണത്തിൽ മലക്കംമറിഞ്ഞ് കെ ടി ജലീൽ. ഇ ഡി അന്വേഷണം താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് കെ ടി ജലീൽ പറഞ്ഞു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ട് അല്ല താൻ അദ്ദേഹത്തെ നേരിൽ കണ്ടത്. ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി വിളിപ്പിച്ചിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.

മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്നായിരുന്നു കെ ടി ജലീൽ എം എൽ എ യുടെ ആവശ്യം. എന്നാൽ സഹകരണ ബാങ്കുകളിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും നിലപാടെടുത്തതോടെ ആണ് കെ ടി ജലീൽ മലക്കം മറിഞ്ഞത്.

ഇ ഡി അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീൽ ആവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇ ഡി അന്വേഷണവും റിസർവ് ബാങ്കിന്റെ അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. എ ആർ നഗർ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഉടൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും കെ ടി ജലീൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിപ്പിച്ചത് അല്ല എന്നും കെ ടി ജലീൽ പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയിൽ ഈമാസം 16 നാണ് കുഞ്ഞാലിക്കുട്ടിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 17 ന് മൊഈൻ അലി തങ്ങളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.

ചന്ദ്രികയിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള രേഖകളും കെ ടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. നേരത്തെ ഫേസ്ബുക്കിലൂടെയും കള്ളപ്പണം ഇടപാടിനെക്കുറിച്ചുള്ള പോരാട്ടം തുടരുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം!

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എആർ നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!😂😂😂 മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it