- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് മയക്കുമരുന്നുമായി കുട്ടിക്കുറ്റവാളി പിടിയില്‍
പിടിക്കുന്ന സമയം കുട്ടിയുടെ കൈയ്യില്‍ മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉണ്ടായിരുന്നു. കളവ് ചെയ്തു കൊണ്ടു വന്ന സ്‌കൂട്ടറില്‍ ചാവി ഉപയോഗിക്കാതെ സ്റ്റാര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേകം വയറു ഘടിപ്പിച്ചതു കൊണ്ട് ആളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
കോഴിക്കോട്: മയക്കുമരുന്നുകളും മോഷണമുതലുകളുമായി കുട്ടിക്കുറ്റവാളിയെ പിടികൂടി. പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയിവെ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍വച്ച് ടൗണ്‍ പോലിസ് നടത്തിയ പരിശോധനയിലാണ് കുട്ടി പിടിയിലായത്.
പിടിക്കുന്ന സമയം കുട്ടിയുടെ കൈയ്യില്‍ മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉണ്ടായിരുന്നു. കളവ് ചെയ്തു കൊണ്ടു വന്ന സ്‌കൂട്ടറില്‍ ചാവി ഉപയോഗിക്കാതെ സ്റ്റാര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേകം വയറു ഘടിപ്പിച്ചതു കൊണ്ട് ആളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധയില്‍ സ്‌കൂട്ടര്‍ ഡിക്കിയില്‍ നിന്ന് ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും മോഷണമുതലുകളും കണ്ടെത്തി. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.
മയക്കുമരുന്നുകള്‍ക്ക് അടിമയായ കുട്ടി നിരവധി മോഷണക്കേസ്സുകളിലും ഉള്‍പ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മുതിര്‍ന്ന ആളുകളായ കുറ്റവാളികള്‍ കുട്ടിയെ ദുരുപയോഗം ചെയ്യുന്നതായാണ് മനസ്സിലാകുന്നത്. ചേവായൂര്‍, എലത്തൂര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സ്‌റ്റേഷനുകളില്‍ സമീപകാലത്തുണ്ടായ ക്ഷേത്രമോഷണം ഉള്‍പ്പെടെയുളള കേസുകളില്‍ കുട്ടിയും കൂട്ടാളികളും ഉള്‍പ്പെട്ടതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ മയക്കമരുന്നിന് അടിമപ്പെട്ട് ആഡംബരജീവിതത്തിനും മറ്റുമായാണ് കുട്ടി മോഷണങ്ങള്‍ നടത്തിവന്നിരുന്നത്.
പ്രായപൂര്‍ത്തി ആവാത്തതിനാല്‍ തന്നെ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടാമെന്ന ധാരണയിലാണ് ഇത്തരം കുട്ടികളെ മയക്കുമരുന്നുകടത്തിനും മറ്റ് സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ഇതിന്റെ പിറകിലുള്ളവരെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. കമ്മീഷണര്‍, ഡിസിപി എന്നിവരുടെ നേതൃത്വത്തില്‍ സിറ്റി പോലിസ് പരിധികളില്‍ മയക്കുമരുന്നിനും മറ്റ് സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ ശക്തമായ നടപടികളാണ് പോലിസ് സ്വീകരിച്ചുവരുന്നത്.
RELATED STORIES
മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്തു
13 Oct 2024 6:53 AM GMTഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ ലെബനാനില്‍; ഹിസ്ബുല്ലക്ക്...
13 Oct 2024 6:33 AM GMTപോലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി നടന്...
13 Oct 2024 5:05 AM GMTസായ്ബാബയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന്; പൊതുദര്‍ശനം നാളെ
13 Oct 2024 4:17 AM GMTഗൗരി ലങ്കേഷ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് കൂടി ജാമ്യം; സ്വീകരണം...
13 Oct 2024 3:43 AM GMTബാബ സിദ്ദീഖിയുടെ കൊലക്ക് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന്
13 Oct 2024 2:21 AM GMT