Sub Lead

മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, രണ്ടാം ഭര്‍ത്താവിനേയും സുഹൃത്തിന്റെ ഭാര്യയേയും ജോളി വധിക്കാന്‍ ശ്രമിച്ചെന്നും പോലിസ്

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം കഴിക്കാനാണ് രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയതായും പോലിസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജോണ്‍സന്റെ ഭാര്യയെയും കൊല്ലാനും ശ്രമിച്ചത്.

മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, രണ്ടാം ഭര്‍ത്താവിനേയും സുഹൃത്തിന്റെ ഭാര്യയേയും ജോളി വധിക്കാന്‍ ശ്രമിച്ചെന്നും പോലിസ്
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചെന്ന് പോലിസ്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം കഴിക്കാനാണ് രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയതായും പോലിസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജോണ്‍സന്റെ ഭാര്യയെയും കൊല്ലാനും ശ്രമിച്ചത്.അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചു.

ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലിസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐഐഎമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.

ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പോലിസിന് മൊഴി നല്‍കിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലിസിനോട് വ്യക്തമാക്കിയിരുന്നു.

ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് നിലവില്‍ പോലിസ് കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്നും പോലിസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്.

അതേസമയം, കേസിലെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായിയിലെത്തും. പൊന്നാമറ്റം വീട്ടിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം വടകര എസ്പി ഓഫിസിലെത്തും. അന്വേഷണ ഉദ്യോഗരെയെല്ലാം ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പത്തോടെ ഡിജിപിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും കേസിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും ചെയ്യും.

Next Story

RELATED STORIES

Share it